

പട്ടികജാതി-വര്‍ഗ സമൂഹത്തിനായി സര്‍ക്കാറിന് നയമില്ല-പുന്നല ശ്രീകുമാര്‍
തുറവൂര്‍: പത്തും പതിനഞ്ചും ലക്ഷം കൊടുത്ത് ജോലി വാങ്ങാന്‍ കഴിവില്ലാത്ത പട്ടികജാതി-വര്‍ഗ സമൂഹത്തിനായി സര്‍ക്കാറിന് ഒരു നയവുമില്ലെന്ന് പുന്നല ശ്രീകുമാര്‍. പട്ടികജാതി-വര്‍ഗ സമരസമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോടുനിന്നും ആരംഭിച്ച നീതിയാത്രക്ക് എരമല്ലൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൂഷണത്തിനും മര്‍ദനത്തിനും ഇരയായിട്ടുള്ളവരുടെ ഭൂമിക്കും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള യാത്രയാണിതെന്ന് സി.കെ. ജാനു പറഞ്ഞു. കേരളം മുമ്പന്തിയിലെന്ന് അഭിമാനിക്കുമ്പോള്‍ താഴെത്തട്ടിലുള്ളവര്‍ നീതിക്കായി യാത്രചെയ്യുന്നത് അപമാനകരമാണെന്നും അവര്‍ പറഞ്ഞു.
സമ്മേളനത്തില്‍ കെ.പി.എം.എസ് അരൂര്‍ ഏരിയാ പ്രസിഡന്റ് കെ.എ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ആര്‍. പ്രകാശന്‍, .ടി. സുരേന്ദ്രന്‍, ടി. തിലകന്‍, ടി.എ. ഷാജി, കൊച്ചപ്പന്‍, പി.എസ്. അശോകന്‍, അജിത രമേശന്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment