6-3-2011







താത്കാലിക നിയമനങ്ങളില്‍ സംവരണം അട്ടിമറിക്കുന്നു -പുന്നല ശ്രീകുമാര്‍

മാതൃഭൂമി | 6-3-2011



മൂവാറ്റുപുഴ: പിഎസ്‌സി റാങ്ക്‌ലിസ്റ്റും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുംവഴി ലക്ഷക്കണക്കിന് തൊഴില്‍രഹിതര്‍ അവസരം കാത്തിരിക്കുമ്പോള്‍ താത്കാലികം, ഗസ്റ്റ് ട്രെയിനി എന്നീ പേരുകളില്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ സംവരണം അട്ടിമറിക്കാനാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ സംയുക്ത സമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. നീതിയാത്രയ്ക്ക് മൂവാറ്റുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടറി നിയമനത്തിലും സംവരണം പാലിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിബ്രവരി 23ന് തുടങ്ങിയ ജാഥ മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കും. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക, എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുക തുടങ്ങിയ ആവശ്യമുന്നയിച്ചാണ് യാത്ര.

യോഗത്തില്‍ വൈസ് ക്യാപ്റ്റന്‍ സി.കെ. ജാനു, അഡ്വ. കെ.കെ. നാരായണന്‍, കെ.ആര്‍. കേളപ്പന്‍, അനില്‍ അമര, സി.സി. ബാബു, കടക്കുളം രാജേന്ദ്രന്‍, കെ. വിദ്യാധരന്‍, കെ.എ. സിബി, കെ. കുട്ടപ്പന്‍, ഗോപി ചുണ്ടമല, കെ.കെ. കുഞ്ഞപ്പന്‍, എ.ടി. ധര്‍മജന്‍, സുരേഷ് എടമ്പാടം, ടി. ചന്ദ്രന്‍, എം.സി. മുരളി, സിനോജ്, അജിത രാജന്‍, ജയ ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കോതമംഗലം: സ്ഥിരം വോട്ട് ബാങ്കായി വര്‍ത്തിച്ച പട്ടികവിഭാഗങ്ങളെ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തം നിലപാടുകളെടുക്കാനുള്ള സന്ദേശമാണ് നീതിയാത്രയിലൂടെ നല്‍കുന്നതെന്ന് പുന്നല ശ്രീകുമാര്‍ നീതിയാത്രയ്ക്ക് കോതമംഗലത്ത് നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞു.

ആദിവാസി ഗോത്രമഹാസഭാ അധ്യക്ഷ സി.കെ. ജാനു, അഡ്വ. കെ.കെ. നാരായണന്‍, കെ.ആര്‍. കേളപ്പന്‍, ഇ.പി. കുമാരദാസ്, അനില്‍കുമാര്‍ (ഡിഎസ്എം), സി.സി. ബാബു (കെപിവൈഎം) കടക്കുളം രാജേന്ദ്രന്‍, നാരായണന്‍, നീതു ഗോപി, വി.എ. പ്രിന്‍സ്, വി.എസ്. സുരേഷ്, സുകുമാരന്‍, എം.സി. മുരളി, സിനോജ്, സുമേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


നീതിയാത്ര: വൈക്കത്ത് സ്വീകരണം 7ന്


വൈക്കം: കേരള പട്ടിക ജാതി പട്ടികവര്‍ഗ്ഗ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ക്യാപ്റ്റനും കണ്‍വീനര്‍ സി.കെ.ജാനു വൈസ് ക്യാപ്റ്റനായും നടത്തുന്ന നീതിയാത്രയ്ക്ക് മാര്‍ച്ച് ഏഴിന് വൈക്കത്ത് സ്വീകരണം നല്‍കാന്‍ കെ.പി.എം.എസ്. വൈക്കം യൂണിയന്‍ കമ്മിറ്റി തീരുമാനിച്ചു.

പരിപാടിയുടെ നടത്തിപ്പിന് രാജപ്പന്‍ പുതുക്കരി (ചെയര്‍), പി.പി.ശിവാനന്ദന്‍ (കണ്‍) എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ സ്വാഗതസംഘത്തിനും രൂപം നല്‍കി.

രാജപ്പന്‍ പുതുക്കരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യൂണിയന്‍ കമ്മിറ്റിയോഗം ജില്ലാ സെക്രട്ടറി എന്‍.വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ജിജി പുന്നപ്പൊഴി, കെ.ആര്‍.സുശീലന്‍, എ.കെ.സതീശന്‍, കെ.കെ.ചന്ദ്രന്‍, ഉഷറജി, മുരളി വരിക്കാംകുന്ന്, ശ്രീദേവി അനിരുദ്ധന്‍, പി.ശിവാനന്ദന്‍, കെ.കെ.കൃഷ്ണകുമാര്‍, സാബുജി, പി.ആര്‍.രാജേഷ്,അമ്മിണി രാഘവന്‍, കനകരമണന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment