ചെങ്ങന്നൂര്‍ : കേരളത്തില്‍ വിഭവങ്ങളില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് ഇന്നും സാമൂഹ്യ നീതി നിഷേധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് മാറ്റി വിഭവങ്ങളുടെ പങ്കിടല്‍ നീതിപൂര്‍വ്വമാക്കി പട്ടിക വിഭാഗങ്ങളെക്കൂടി പങ്കാളികളാക്കണമെന്ന് പട്ടിക-ജാതി വര്‍ഗ സംയുക്ത സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. ഭൂമി, തൊഴില്‍, വിദ്യ ഈ മേഘലകളില്‍ അര്‍ഹമായ പ്രാതനിധ്യം ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ക്കും, രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും. സാധിക്കുന്നില്ല. പട്ടിക വിഭാഗങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളാത്തതും, ആറളം ഭൂമി ആദിവാസികള്‍ക്ക് എഴുതിത്തള്ളാത്തതും സാമൂഹ്യ നീതി നിഷേധമാണ്. ഇത് തിരുത്താനാണ് ഈ നീതി യാത്രയെന്നും ശ്രീകുമാര്‍ പറഞ്ഞു. മാന്നാര്‍ നല്‍കിയ സ്വീകരണയോഗത്തില്‍ റ്റി കെ മാധവന്‍ അധ്യക്ഷ വഹിച്ചു. സി കെ ജാനു, ബൈജു കലാശാല, പി. കെ. രാജന്‍, കെ. ആര്‍ കേളപ്പന്‍, ജി. മോഹന്‍, കെ. കെ. ജയന്തന്‍, ഇ പി കുമാരദാസ്, സി സി ബാബു, കെ. വിദ്യാധരന്‍, എം കെ വിജയന്‍, കെ. എസ് ലീലാഭായി, ഇന്തിര, കെ. രഘുനാഥ്, ജി. സോമന്‍, സി. രഘുവരന്‍, കാട്ടൂര്‍ മോഹനന്‍, ജിതിന്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment