യു.ജി.സി. നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിച്ചു- എസ്.സി, എസ്.ടി സംയുക്ത സമിതി
5 March 2011
കൊച്ചി: നിയമനങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെ സംബന്ധിച്ചുള്ള യു.ജി.സി നിര്‍ദേശങ്ങളും സെലക്ഷന്‍ കമ്മിറ്റിയുടെ ഘടനയും സര്‍ക്കാര്‍ അട്ടിമറിച്ചതായി എസ്.സി, എസ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു.
ഹയര്‍ സെക്കന്‍ഡറി, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ അധ്യാപക അനദ്ധ്യാപക നിയമനങ്ങളില്‍ യു.ജി.സി. നിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്നും പട്ടികജാതി പട്ടികവര്‍ഗ സംയുക്ത സമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടന പ്രകാരവും യു.ജി.സി. നിര്‍ദേശ പ്രകാരവും പട്ടികവിഭാഗങ്ങള്‍ക്ക് കിട്ടേണ്ട അര്‍ഹമായ അവസരങ്ങള്‍ നിഷേധിക്കുകയാണ്. എയ്ഡഡ് മേഖലകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നും കമ്മിറ്റി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു, അഡ്വ. കെ.കെ. നാരായണന്‍, സി.സി. ബാബു, കെ.ആര്‍. കേളപ്പന്‍, ഇ.പി. കുമാരദാസ്, കെ.കെ. ജയന്തന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:
Post a Comment