

അരസെന്റ് ഭൂവുടമ ഉത്തരവ് ആദിവാസി കരാര്‍ അട്ടിമറിക്കാന്‍ -പുന്നല ശ്രീകുമാര്‍
പറവൂര്‍: അര സെന്റ് ഭൂമിയുള്ളവര്‍ ഭൂവുടമയെന്ന പുതിയ ഉത്തരവ് ആദിവാസി കരാര്‍ അട്ടിമറിക്കാനാണെന്ന് കെ.പി. എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍.പട്ടികജാതി -വര്‍ഗ സംയുക്ത സമിതി ആഭിമുഖ്യത്തില്‍ നടത്തുന്ന നീതിയാത്രക്ക് പറവൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്, കണ്ണൂര്‍ ജില്ലകളുടെ ടി.എസ്.പി ഫണ്ട് വിഹിതമായ 42.6 കോടി ചെലവഴിച്ച് കേന്ദ്ര സ്‌റ്റേറ്റ് ഫാമിങ് കോര്‍പറേഷനില്‍നിന്ന് ആദിവാസി കരാര്‍ പ്രകാരം വാങ്ങിയ ഭൂമി വിതരണം ചെയ്യാതിരിക്കാനാണ് ഉത്തരവെന്നും പുന്നലശ്രീകുമാര്‍ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരി 24നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അര സെന്റ് ഭൂമിയുള്ള ആദിവാസികള്‍ക്ക് ഭൂമി നല്‍കണ്ടെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ഇത് സര്‍ക്കാറും ആദിവാസികളും തമ്മിലുണ്ടാക്കിയ കരാറിന് വിരുദ്ധമാണ്.ഒരേക്കറില്‍ താഴെ ഭൂമിയുള്ളവരെ ഭൂരഹിതരുടെ പട്ടികയില്‍പ്പെടുത്തി ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ കൃഷിയുക്തമായ ഭൂമി ലഭ്യതക്കനുസരിച്ച് വിതരണം നടത്തുമെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനം അട്ടിമറിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ആറളം ഫാമില്‍ 7500 ഏക്കറില്‍ 3500 ഏക്കര്‍ മാത്രമേ വിതരണം കഴിഞ്ഞിട്ടുള്ളൂ. ബാക്കിവരുന്ന 4000 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിനാണ് ശ്രമം. ഇതിന്‌വേണ്ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപവത്കരിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായി.
അരസെന്റ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ ആറളം ഫാമില്‍ നിന്ന് കുടിയിറക്ക് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ ടാറ്റ, ഹാരിസണ്‍ തുടങ്ങിയ കുത്തകകളുടെ ഭൂമിയും പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെയും വസ്തുവും ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്വീകരണ സമ്മേളനം കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ശശി അധ്യക്ഷത വഹിച്ചു.അഡ്വ. കെ.കെ. നാരായണന്‍, കെ.ആര്‍. കേളപ്പന്‍,ഇ.പി. കുമാരദാസ്, കെ.കെ. ജയന്തന്‍,സി.സി. ബാബു, കടക്കും രാജേന്ദ്രന്‍,എം.വി. ഷാലു, എ.കെ. സുരേഷ്, ലൈജു പി. ഗോപാല്‍,പി.വി. മോഹനന്‍, എം.സി. മുരളി എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment