




പട്ടികവിഭാഗങ്ങളെ സമ്മര്‍ദ്ദശക്തിയാക്കും-പുന്നല ശ്രീകുമാര്‍
മല്ലപ്പള്ളി:നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടിക വിഭാഗങ്ങളെ സമ്മര്‍ദ്ദശക്തിയാക്കി മാറ്റുമെന്ന് കെ.പി.എം.എസ്. രക്ഷാധികാരിയും പട്ടികജാതി വര്‍ഗ സംയുക്ത സമിതി ജനറല്‍ കണ്‍വീനറുമായ പുന്നല ശ്രീകുമാര്‍ പറഞ്ഞു. നീതിയാത്രയ്ക്ക് മല്ലപ്പള്ളിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മരിച്ചാല്‍ കുഴിച്ചുമൂടാന്‍ ഇടമില്ലാത്തവരായി പട്ടിക വിഭാഗങ്ങള്‍ മാറിയിരിക്കുന്നു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സംവരണവും നീതിയും ലഭിക്കുന്നില്ല-പുന്നല ശ്രീകുമാര്‍ പറഞ്ഞു. ടി. രാജു അധ്യക്ഷതവഹിച്ചു. പി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. സി.കെ. ജാനു, അഡ്വ. കെ.കെ. നാരായണന്‍, കെ.ആര്‍. കേളപ്പന്‍, ചവറ മോഹനന്‍, അനില്‍കുമാര്‍, സി.സി. ബാബു, മന്ദിരം രവീന്ദ്രന്‍, കെ.വി. അച്യുതന്‍, രാധാകൃഷ്ണന്‍, എന്‍.രാജപ്പന്‍, യോഗിദാസ്, ഇലവുംതിട്ട ബൈജു, അജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment