15-3-2011













News







12 March 2011

വിഭവങ്ങളുടെ പങ്കിടല്‍ നീതിപൂര്‍വമാക്കണം: പുന്നല ശ്രീകുമാര്‍

ചെങ്ങന്നൂര്‍ : കേരളത്തില്‍ വിഭവങ്ങളില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് ഇന്നും സാമൂഹ്യ നീതി നിഷേധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് മാറ്റി വിഭവങ്ങളുടെ പങ്കിടല്‍ നീതിപൂര്‍വ്വമാക്കി പട്ടിക വിഭാഗങ്ങളെക്കൂടി പങ്കാളികളാക്കണമെന്ന് പട്ടിക-ജാതി വര്‍ഗ സംയുക്ത സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. ഭൂമി, തൊഴില്‍, വിദ്യ ഈ മേഘലകളില്‍ അര്‍ഹമായ പ്രാതനിധ്യം ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ക്കും, രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും. സാധിക്കുന്നില്ല. പട്ടിക വിഭാഗങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളാത്തതും, ആറളം ഭൂമി ആദിവാസികള്‍ക്ക് എഴുതിത്തള്ളാത്തതും സാമൂഹ്യ നീതി നിഷേധമാണ്. ഇത് തിരുത്താനാണ് ഈ നീതി യാത്രയെന്നും ശ്രീകുമാര്‍ പറഞ്ഞു. മാന്നാര്‍ നല്‍കിയ സ്വീകരണയോഗത്തില്‍ റ്റി കെ മാധവന്‍ അധ്യക്ഷ വഹിച്ചു. സി കെ ജാനു, ബൈജു കലാശാല, പി. കെ. രാജന്‍, കെ. ആര്‍ കേളപ്പന്‍, ജി. മോഹന്‍, കെ. കെ. ജയന്തന്‍, ഇ പി കുമാരദാസ്, സി സി ബാബു, കെ. വിദ്യാധരന്‍, എം കെ വിജയന്‍, കെ. എസ് ലീലാഭായി, ഇന്തിര, കെ. രഘുനാഥ്, ജി. സോമന്‍, സി. രഘുവരന്‍, കാട്ടൂര്‍ മോഹനന്‍, ജിതിന്‍ എന്നിവര്‍ പ്രസംഗിച്ചു.

10-3-2011













പട്ടികവിഭാഗങ്ങളെ സമ്മര്‍ദ്ദശക്തിയാക്കും-പുന്നല ശ്രീകുമാര്‍
മല്ലപ്പള്ളി:നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടിക വിഭാഗങ്ങളെ സമ്മര്‍ദ്ദശക്തിയാക്കി മാറ്റുമെന്ന് കെ.പി.എം.എസ്. രക്ഷാധികാരിയും പട്ടികജാതി വര്‍ഗ സംയുക്ത സമിതി ജനറല്‍ കണ്‍വീനറുമായ പുന്നല ശ്രീകുമാര്‍ പറഞ്ഞു. നീതിയാത്രയ്ക്ക് മല്ലപ്പള്ളിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മരിച്ചാല്‍ കുഴിച്ചുമൂടാന്‍ ഇടമില്ലാത്തവരായി പട്ടിക വിഭാഗങ്ങള്‍ മാറിയിരിക്കുന്നു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സംവരണവും നീതിയും ലഭിക്കുന്നില്ല-പുന്നല ശ്രീകുമാര്‍ പറഞ്ഞു. ടി. രാജു അധ്യക്ഷതവഹിച്ചു. പി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. സി.കെ. ജാനു, അഡ്വ. കെ.കെ. നാരായണന്‍, കെ.ആര്‍. കേളപ്പന്‍, ചവറ മോഹനന്‍, അനില്‍കുമാര്‍, സി.സി. ബാബു, മന്ദിരം രവീന്ദ്രന്‍, കെ.വി. അച്യുതന്‍, രാധാകൃഷ്ണന്‍, എന്‍.രാജപ്പന്‍, യോഗിദാസ്, ഇലവുംതിട്ട ബൈജു, അജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

9-3-2011

8-3-2011




പട്ടികജാതി-വര്‍ഗ സമൂഹത്തിനായി സര്‍ക്കാറിന് നയമില്ല-പുന്നല ശ്രീകുമാര്‍



തുറവൂര്‍: പത്തും പതിനഞ്ചും ലക്ഷം കൊടുത്ത് ജോലി വാങ്ങാന്‍ കഴിവില്ലാത്ത പട്ടികജാതി-വര്‍ഗ സമൂഹത്തിനായി സര്‍ക്കാറിന് ഒരു നയവുമില്ലെന്ന് പുന്നല ശ്രീകുമാര്‍. പട്ടികജാതി-വര്‍ഗ സമരസമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോടുനിന്നും ആരംഭിച്ച നീതിയാത്രക്ക് എരമല്ലൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൂഷണത്തിനും മര്‍ദനത്തിനും ഇരയായിട്ടുള്ളവരുടെ ഭൂമിക്കും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള യാത്രയാണിതെന്ന് സി.കെ. ജാനു പറഞ്ഞു. കേരളം മുമ്പന്തിയിലെന്ന് അഭിമാനിക്കുമ്പോള്‍ താഴെത്തട്ടിലുള്ളവര്‍ നീതിക്കായി യാത്രചെയ്യുന്നത് അപമാനകരമാണെന്നും അവര്‍ പറഞ്ഞു.
സമ്മേളനത്തില്‍ കെ.പി.എം.എസ് അരൂര്‍ ഏരിയാ പ്രസിഡന്റ് കെ.എ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ആര്‍. പ്രകാശന്‍, .ടി. സുരേന്ദ്രന്‍, ടി. തിലകന്‍, ടി.എ. ഷാജി, കൊച്ചപ്പന്‍, പി.എസ്. അശോകന്‍, അജിത രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

6-3-2011







താത്കാലിക നിയമനങ്ങളില്‍ സംവരണം അട്ടിമറിക്കുന്നു -പുന്നല ശ്രീകുമാര്‍

മാതൃഭൂമി | 6-3-2011



മൂവാറ്റുപുഴ: പിഎസ്‌സി റാങ്ക്‌ലിസ്റ്റും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുംവഴി ലക്ഷക്കണക്കിന് തൊഴില്‍രഹിതര്‍ അവസരം കാത്തിരിക്കുമ്പോള്‍ താത്കാലികം, ഗസ്റ്റ് ട്രെയിനി എന്നീ പേരുകളില്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ സംവരണം അട്ടിമറിക്കാനാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ സംയുക്ത സമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. നീതിയാത്രയ്ക്ക് മൂവാറ്റുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടറി നിയമനത്തിലും സംവരണം പാലിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിബ്രവരി 23ന് തുടങ്ങിയ ജാഥ മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കും. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക, എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുക തുടങ്ങിയ ആവശ്യമുന്നയിച്ചാണ് യാത്ര.

യോഗത്തില്‍ വൈസ് ക്യാപ്റ്റന്‍ സി.കെ. ജാനു, അഡ്വ. കെ.കെ. നാരായണന്‍, കെ.ആര്‍. കേളപ്പന്‍, അനില്‍ അമര, സി.സി. ബാബു, കടക്കുളം രാജേന്ദ്രന്‍, കെ. വിദ്യാധരന്‍, കെ.എ. സിബി, കെ. കുട്ടപ്പന്‍, ഗോപി ചുണ്ടമല, കെ.കെ. കുഞ്ഞപ്പന്‍, എ.ടി. ധര്‍മജന്‍, സുരേഷ് എടമ്പാടം, ടി. ചന്ദ്രന്‍, എം.സി. മുരളി, സിനോജ്, അജിത രാജന്‍, ജയ ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കോതമംഗലം: സ്ഥിരം വോട്ട് ബാങ്കായി വര്‍ത്തിച്ച പട്ടികവിഭാഗങ്ങളെ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തം നിലപാടുകളെടുക്കാനുള്ള സന്ദേശമാണ് നീതിയാത്രയിലൂടെ നല്‍കുന്നതെന്ന് പുന്നല ശ്രീകുമാര്‍ നീതിയാത്രയ്ക്ക് കോതമംഗലത്ത് നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞു.

ആദിവാസി ഗോത്രമഹാസഭാ അധ്യക്ഷ സി.കെ. ജാനു, അഡ്വ. കെ.കെ. നാരായണന്‍, കെ.ആര്‍. കേളപ്പന്‍, ഇ.പി. കുമാരദാസ്, അനില്‍കുമാര്‍ (ഡിഎസ്എം), സി.സി. ബാബു (കെപിവൈഎം) കടക്കുളം രാജേന്ദ്രന്‍, നാരായണന്‍, നീതു ഗോപി, വി.എ. പ്രിന്‍സ്, വി.എസ്. സുരേഷ്, സുകുമാരന്‍, എം.സി. മുരളി, സിനോജ്, സുമേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


നീതിയാത്ര: വൈക്കത്ത് സ്വീകരണം 7ന്


വൈക്കം: കേരള പട്ടിക ജാതി പട്ടികവര്‍ഗ്ഗ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ക്യാപ്റ്റനും കണ്‍വീനര്‍ സി.കെ.ജാനു വൈസ് ക്യാപ്റ്റനായും നടത്തുന്ന നീതിയാത്രയ്ക്ക് മാര്‍ച്ച് ഏഴിന് വൈക്കത്ത് സ്വീകരണം നല്‍കാന്‍ കെ.പി.എം.എസ്. വൈക്കം യൂണിയന്‍ കമ്മിറ്റി തീരുമാനിച്ചു.

പരിപാടിയുടെ നടത്തിപ്പിന് രാജപ്പന്‍ പുതുക്കരി (ചെയര്‍), പി.പി.ശിവാനന്ദന്‍ (കണ്‍) എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ സ്വാഗതസംഘത്തിനും രൂപം നല്‍കി.

രാജപ്പന്‍ പുതുക്കരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യൂണിയന്‍ കമ്മിറ്റിയോഗം ജില്ലാ സെക്രട്ടറി എന്‍.വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ജിജി പുന്നപ്പൊഴി, കെ.ആര്‍.സുശീലന്‍, എ.കെ.സതീശന്‍, കെ.കെ.ചന്ദ്രന്‍, ഉഷറജി, മുരളി വരിക്കാംകുന്ന്, ശ്രീദേവി അനിരുദ്ധന്‍, പി.ശിവാനന്ദന്‍, കെ.കെ.കൃഷ്ണകുമാര്‍, സാബുജി, പി.ആര്‍.രാജേഷ്,അമ്മിണി രാഘവന്‍, കനകരമണന്‍ എന്നിവര്‍ പ്രസംഗിച്ചു.

5-3-2011

യു.ജി.സി. നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിച്ചു- എസ്.സി, എസ്.ടി സംയുക്ത സമിതി

5 March 2011


കൊച്ചി: നിയമനങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെ സംബന്ധിച്ചുള്ള യു.ജി.സി നിര്‍ദേശങ്ങളും സെലക്ഷന്‍ കമ്മിറ്റിയുടെ ഘടനയും സര്‍ക്കാര്‍ അട്ടിമറിച്ചതായി എസ്.സി, എസ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു.

ഹയര്‍ സെക്കന്‍ഡറി, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ അധ്യാപക അനദ്ധ്യാപക നിയമനങ്ങളില്‍ യു.ജി.സി. നിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്നും പട്ടികജാതി പട്ടികവര്‍ഗ സംയുക്ത സമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടന പ്രകാരവും യു.ജി.സി. നിര്‍ദേശ പ്രകാരവും പട്ടികവിഭാഗങ്ങള്‍ക്ക് കിട്ടേണ്ട അര്‍ഹമായ അവസരങ്ങള്‍ നിഷേധിക്കുകയാണ്. എയ്ഡഡ് മേഖലകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നും കമ്മിറ്റി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു, അഡ്വ. കെ.കെ. നാരായണന്‍, സി.സി. ബാബു, കെ.ആര്‍. കേളപ്പന്‍, ഇ.പി. കുമാരദാസ്, കെ.കെ. ജയന്തന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

5-3-2011

4-3-2011





അരസെന്റ് ഭൂവുടമ ഉത്തരവ് ആദിവാസി കരാര്‍ അട്ടിമറിക്കാന്‍ -പുന്നല ശ്രീകുമാര്‍


പറവൂര്‍: അര സെന്റ് ഭൂമിയുള്ളവര്‍ ഭൂവുടമയെന്ന പുതിയ ഉത്തരവ് ആദിവാസി കരാര്‍ അട്ടിമറിക്കാനാണെന്ന് കെ.പി. എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍.പട്ടികജാതി -വര്‍ഗ സംയുക്ത സമിതി ആഭിമുഖ്യത്തില്‍ നടത്തുന്ന നീതിയാത്രക്ക് പറവൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്, കണ്ണൂര്‍ ജില്ലകളുടെ ടി.എസ്.പി ഫണ്ട് വിഹിതമായ 42.6 കോടി ചെലവഴിച്ച് കേന്ദ്ര സ്‌റ്റേറ്റ് ഫാമിങ് കോര്‍പറേഷനില്‍നിന്ന് ആദിവാസി കരാര്‍ പ്രകാരം വാങ്ങിയ ഭൂമി വിതരണം ചെയ്യാതിരിക്കാനാണ് ഉത്തരവെന്നും പുന്നലശ്രീകുമാര്‍ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരി 24നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അര സെന്റ് ഭൂമിയുള്ള ആദിവാസികള്‍ക്ക് ഭൂമി നല്‍കണ്ടെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ഇത് സര്‍ക്കാറും ആദിവാസികളും തമ്മിലുണ്ടാക്കിയ കരാറിന് വിരുദ്ധമാണ്.ഒരേക്കറില്‍ താഴെ ഭൂമിയുള്ളവരെ ഭൂരഹിതരുടെ പട്ടികയില്‍പ്പെടുത്തി ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ കൃഷിയുക്തമായ ഭൂമി ലഭ്യതക്കനുസരിച്ച് വിതരണം നടത്തുമെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനം അട്ടിമറിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ആറളം ഫാമില്‍ 7500 ഏക്കറില്‍ 3500 ഏക്കര്‍ മാത്രമേ വിതരണം കഴിഞ്ഞിട്ടുള്ളൂ. ബാക്കിവരുന്ന 4000 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിനാണ് ശ്രമം. ഇതിന്‌വേണ്ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപവത്കരിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായി.
അരസെന്റ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ ആറളം ഫാമില്‍ നിന്ന് കുടിയിറക്ക് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ ടാറ്റ, ഹാരിസണ്‍ തുടങ്ങിയ കുത്തകകളുടെ ഭൂമിയും പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെയും വസ്തുവും ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്വീകരണ സമ്മേളനം കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ശശി അധ്യക്ഷത വഹിച്ചു.അഡ്വ. കെ.കെ. നാരായണന്‍, കെ.ആര്‍. കേളപ്പന്‍,ഇ.പി. കുമാരദാസ്, കെ.കെ. ജയന്തന്‍,സി.സി. ബാബു, കടക്കും രാജേന്ദ്രന്‍,എം.വി. ഷാലു, എ.കെ. സുരേഷ്, ലൈജു പി. ഗോപാല്‍,പി.വി. മോഹനന്‍, എം.സി. മുരളി എന്നിവര്‍ സംസാരിച്ചു.

27 ഫെബ്രുവരി 2011

ആറളം ഫാമിലെ പുനരധിവാസം അവസാനിപ്പിച്ച നടപടി പുന: പരിശോധിക്കണം: പുന്നല ശ്രീകുമാര്‍, സി.കെ. ജാനു





മംഗളം | 27 ഫെബ്രുവരി 2011
കണ്ണൂര്‍: ആറളം ഫാമിലെ ആദിവാസി പുനരധിവാസം അവസാനിപ്പിച്ച നടപടി പുന: പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ കേരള സ്‌റ്റേറ്റ്‌ പട്ടിക ജാതി- പട്ടിക വര്‍ഗ സംയുക്‌ത സമിതി നേതാക്കളായ പുന്നല ശ്രീകുമാര്‍, സി.കെ. ജാനു എന്നിവര്‍ ആവശ്യപ്പെട്ടു. രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കുക, ആദിവാസി കരാര്‍ നടപ്പാക്കുക, എയ്‌ഡഡ്‌ മേഖലയിലെ നിയമനങ്ങള്‍ പി.എസ്‌.സിക്ക്‌ വിടുക, പട്ടിക വിഭാഗങ്ങളുടെ കടങ്ങള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ കാസര്‍കോട്‌ നിന്നാരംഭിച്ച നീതിയാത്രയുടെ ഭാഗമായാണ്‌ സംയുക്‌ത സമിതി നേതാക്കള്‍ ജില്ലയിലെത്തിയത്‌. പട്ടിക വര്‍ഗ പുനരധിവാസ ഫണ്ട്‌ വകയിരുത്തി വിലക്ക്‌ വാങ്ങിയ ആറളം ഫാമില്‍ നിന്ന്‌ 3500 ഏക്കര്‍ ഭൂമി ഒരു സ്വകാര്യ കമ്പനിക്ക്‌ കൈമാറിയ നടപടി കാരണമാണ്‌ കണ്ണൂര്‍ ജില്ലയിലെ ആദിവാസികളുടെ പുനരധിവാസഗ അവസാനിപ്പിക്കേണ്ടി വന്നതെന്ന്‌ നേതാക്കള്‍ പറഞ്ഞു. ഇതേ കാരണം കൊണ്ട്‌ ആറളം ഫാമില്‍ 2005 മുതല്‍ താമസിക്കുന്ന 200 ഓളം ആദിവാസികള്‍ കുടിയിറക്ക്‌ ഭീഷണി നേരിടുകയാണ്‌. 5000 ലേറെ ആദിവാസികള്‍ ഭൂമിക്കായി അപേക്ഷ നല്‍കി ജില്ലയില്‍ കാത്തിരിക്കുന്നുണ്ട്‌. സ്വകാര്യ കമ്പനിക്ക്‌ ഭൂമി കൈമാറാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ മറ്റൊരു മാര്‍ഗമാണ്‌ കണ്ണൂര്‍, വയനാട്‌ ജില്ലയില്‍ ഭൂരഹിതരില്ലെന്ന്‌ വരുത്തി തീര്‍ക്കാന്‍ പുറത്തിറക്കിയ ഉത്തരവ്‌. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്‌ പ്രകാരം ഒരു സെന്റ്‌ പോലും ഭൂമിയില്ലാത്തവര്‍ക്ക്‌ മാത്രം ഇനി ഭുമി നല്‍കിയാല്‍ മതിയെന്നും ശ്രീകുമാറും സി.കെ.ജാനുവും പറഞ്ഞു. ഈ ഉത്തരവ്‌ ഭൂരഹിത ആദിവാസികള്‍ക്ക്‌ കൃഷി ഭൂമി നിഷേധിക്കാനുള്ളതാണ്‌. ഇനിമേല്‍ ഭവന നിര്‍മാണത്തിന്‌ പഞ്ചായത്തുകള്‍ നല്‍കുന്ന 3 സെന്റും 5 സെന്റും പദ്ധതി മാത്രം ആദിവാസി- ദളിത്‌ വിഭാഗങ്ങള്‍ക്ക്‌ മതി എന്നാണ്‌ സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്‌തമാക്കിയിരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പൊതുമേഖലാ സ്‌ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ടാറ്റ- ഹാരിസണ്‍ തുടങ്ങിയ വന്‍കിടക്കാരും കൈവശം വെക്കുന്ന ലക്ഷകണക്കിന്‌ ഏക്കര്‍ കൃഷി ഭൂമിയുള്ളപ്പോള്‍ ഭൂമി ഏറ്റെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ നല്‍കി ഭൂപരിഷ്‌കരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇടത്‌- വലത്‌ മുന്നണികള്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ദലിത്‌- ആദിവാസി വിഭാഗങ്ങളുടെ വികസന കാര്യത്തില്‍ അനുകമ്പയോടെ സമീപിക്കുന്ന മുന്നണികളോട്‌ മാത്രമേ വരുന്ന തെരഞ്ഞെടുപ്പില്‍ സംയുക്‌ത സമിതി അനുകൂല നിലപാട്‌ സ്വീകരിക്കൂ എന്നും നേതാക്കള്‍ പറഞ്ഞു. ഭൂപരിഷ്‌കരണ സമിതി എം. ഗീതാനന്ദന്‍, കെ. ആര്‍. കേളപ്പന്‍, പി.കെ. രാജന്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

26-3-2011


25-2-2011

നീതിയാത്ര അംഗങ്ങള്‍ ശ്രീനാരായണ ആശ്രമം സന്ദര്‍ശിച്ചു



Mathrubhoomi | 25 Feb 2011

പയ്യന്നൂര്‍:കേരള പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന നീതിയാത്രയിലെ അംഗങ്ങള്‍ പയ്യന്നൂര്‍ ശ്രീനാരായണ ആശ്രമം സന്ദര്‍ശിച്ചു. ഭൂമിക്കും തൊഴിലിനും വിദ്യയ്ക്കും വേണ്ടിയാണ് സമരസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാറിന്റെയും ഗോത്രമഹാസഭ സംസ്ഥാന പ്രസിഡന്റ് സി.കെ.ജാനുവിന്റെയും നേതൃത്വത്തില്‍ ജാഥ നടത്തുന്നത്. ഇവരും കെ.ആര്‍.കേളപ്പന്‍, പി.കെ.രാജന്‍, ഇ.പി.കുമാരദാസ്, എ.സനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ആശ്രമം സന്ദര്‍ശിച്ചത്. ജാഥാംഗങ്ങള്‍ സ്വാമി ആനന്ദ തീര്‍ഥരുടെ സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിമാവും, വിദ്യാലയവും സന്ദര്‍ശിച്ചു.

32 സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ളതാണ് ജാഥ. മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കും. അന്ന് 10 ലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രകടനവും നടക്കും- സി.കെ.ജാനു പറഞ്ഞു. ഇടതുപക്ഷ വിരുദ്ധ നിലപാടാണ് ഞങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. അത് പുനഃ പരിശോധിക്കേണ്ട സാഹചര്യം ഇന്ന് നിലവിലില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒരു സമ്മര്‍ദ്ദഗ്രൂപ്പായി നിലകൊള്ളും. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ല. പുന്നല ശ്രീകുമാര്‍ പറഞ്ഞു.

24-2-2011


രാജപുരത്തെ രാജ വീഥികളില്‍ നിന്ന് നീതിയാത്രയ്ക്ക് ഉജ്ജ്വല തുടക്കം....

കാസര്‍ഗോഡ്‌ , 23 ഫെബ്രുവരി 2011: പട്ടിക ജാതി-വര്‍ഗ്ഗ സംയുക്ത സമിതി സംഘടിപ്പിക്കുന്ന വിദ്യ ഭൂമി തൊഴില്‍ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പുന്നല ശ്രീകുമാര്‍, സി.കെ.ജാനു എന്നിവര്‍ നയിക്കുന്ന നീതിയാത്രയ്ക്ക് തുടക്കമായി. മുപ്പത്തിരണ്ടോളം വരുന്ന ഘടക സംഘടന നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും ജാഥയെ അനുഗമിക്കുന്നു...


മാതൃഭൂമി | 24-2-2011
മലയാള മനോരമ | 24-2-2011
മംഗളം | 24-2-2011



അസംഘടിത വിഭാഗങ്ങള്‍ക്ക് ഭൂമിയും തൊഴിലും ഉറപ്പാക്കണം-സി.കെ. ജാനു

മാധ്യമം
24 ഫെബ്രുവരി 2011, 11 pm

രാജപുരം: സംഘടിത വിഭാഗങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അസംഘടിത വിഭാഗങ്ങള്‍ക്ക് ഭൂമിയും വിദ്യയും തൊഴിലും ഉറപ്പുവരുത്തണമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന പ്രസിഡന്റ് സി.കെ. ജാനു ആവശ്യപ്പെട്ടു.
കേരള പട്ടികജാതി-വര്‍ഗ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആദിവാസി ദലിത് നീതിയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ടാറ്റ, ഹാരിസണ്‍, പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ തുടങ്ങിയ സ്വകാര്യ-പൊതുമേഖലാ കുത്തകകള്‍ അനധികൃതമായി കൈവശം വെക്കുന്ന ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കണം. ഇവിടങ്ങളില്‍ തദ്ദേശവാസികളുടെ സഹായത്തോടെ കാര്‍ഷികാധിഷ്ഠിത വ്യവസായം ആരംഭിക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ഇത് സഹായകമാകും. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന യു.ജി.സി ഉത്തരവ് സംഘടിത വിഭാഗങ്ങളുടെ വിമര്‍ശം ഭയന്ന് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചതോടെ നിരവധി പാവങ്ങളുടെ തൊഴിലവസരം നിഷേധിക്കപ്പെട്ടു. പട്ടികവിഭാഗങ്ങള്‍ക്കെതിരായ ജപ്തിനടപടി നിര്‍ത്തിവെക്കണമെന്നും ജാനു പറഞ്ഞു. ജാഥാലീഡര്‍ കേരള പുലയര്‍ മഹാസഭ സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാറിന് സി.കെ. ജാനു പതാക കൈമാറി.
ഉദ്ഘാടന സമ്മേളനത്തില്‍ സമിതി കണ്‍വീനര്‍ കെ.ആര്‍. കേളപ്പന്‍ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ചെയര്‍മാന്‍ അഡ്വ. കെ.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. എം. ഗീതാനന്ദന്‍, പി.കെ. രാജന്‍, ഇ.പി. കുമാരദാസ്, തെക്കന്‍ സുനില്‍കുമാര്‍, കെ.കെ. ജയന്തന്‍, പാല്‍വളപ്പില്‍ മോഹന്‍, എ. സനീഷ് കുമാര്‍, സി.സി. ബാബു, സി.എ. പുരുഷോത്തമന്‍, വൈക്കം വിനോദ്, എന്‍. ബിജു, അനില്‍കുമാര്‍, പി. നാരായണന്‍, കെ.കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് 14ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 10 ലക്ഷം പേരുടെ പ്രകടനത്തോടും സംഗമത്തോടും കൂടി നീതിയാത്ര സമാപിക്കും. യാത്രയോടനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക കൂട്ടായ്മകള്‍, ഫെബ്രുവരി 24ന് കണ്ണൂര്‍ ആറളത്തും 25ന് സുല്‍ത്താന്‍ ബത്തേരിയിലും 26ന് അട്ടപ്പാടിയിലും ആദിവാസി സംഗമങ്ങള്‍ എന്നിവ നടക്കും

25-2-2011


നീതിയാത്രയ്ക്ക് സ്വീകരണം നല്‍കി

മാതൃഭൂമി | 25 ഫെബ്രുവരി, 2011
കണ്ണൂര്‍: തിരഞ്ഞെടുപ്പുകളില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പകരം ചര്‍ച്ചചെയ്യുന്നത് രാഷ്ട്രീയ വിവാദങ്ങളാണെന്ന് പുലയര്‍ മഹാസഭാ ജനറല്‍ സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ പുന്നല ശ്രീകുമാര്‍ പറഞ്ഞു.

എസ്.സി/ എസ്.ടി. സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കാസര്‍കോട്ടുനിന്ന് തുടങ്ങിയ ആദിവാസി-ദളിത് നീതിയാത്രയ്ക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മദനിയായിരുന്നു പ്രധാന വിഷയമെങ്കില്‍ ഇപ്പോള്‍ വിവിധ രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള വിവാദങ്ങളാണ് നിലനില്‍ക്കുന്നത്. എയ്ഡഡ് മേഖലയിലുള്ള അധ്യാപക നിയമനം പി.എസ്.സി.ക്ക് വിടാനുള്ള തന്‍േറടം മന്ത്രി എം.എ.ബേബി കാണിക്കണമെന്നും ശ്രീകുമാര്‍ പറഞ്ഞു.

ആദിജന മഹാസഭ കണ്‍വീനര്‍ ഇ.പി.കുമാരദാസ് അധ്യക്ഷനായി. വൈസ് ക്യാപ്റ്റന്‍ സി.കെ.ജാനു, കെ.ആര്‍.കേളപ്പന്‍, കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് കെ.കെ.രാജന്‍, കെ.കെ.ജയന്തന്‍, സനീഷ്‌കുമാര്‍, കേരള സ്റ്റേറ്റ് പട്ടികജന സമാജം ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംയുക്ത സമരസമിതി കണ്‍വീനര്‍ എം.ഗീതാനന്ദന്‍ സ്വാഗതം പറഞ്ഞു. ജാഥ വെള്ളിയാഴ്ച വയനാട്ടില്‍ പ്രവേശിക്കും. നീതിയാത്ര മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കും.

25 jan 1

25 jan

23-2-2011


നിയമ സഭ ഇലക്ഷന്റെ മുന്നോടിയായി കേരളത്തില്‍ ഇത് ജാഥാക്കാലം... അഞ്ചു
വര്ഷം കൂടുമ്പോള്‍ മുറ തെറ്റാതെ നടക്കുന്ന ഈ കേരള "മോചന" "രക്ഷാ"
യാത്രകളിലോന്നും പറയാതെ പോയ, പങ്കുവെയ്ക്കാതെ പോയ കേരളത്തിലെ പട്ടിക
വിഭാഗങ്ങളുടെ ഭൂമി, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ മൌലിക വിഷയങ്ങള്‍
ഗവര്‍മെന്റിന്റെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയില്‍ കൊണ്ട് വരാന്‍
നടത്തുന്ന "നീതി യാത്ര" ഫെബ്രുവരി 23 നു കാസര്‍ഗോഡ്‌ കാഞ്ഞങ്ങാട് നിന്നും
ആരംഭിക്കും. മാര്‍ച്ച്‌ 14 നു തിരുവനന്തപുരത്തു പത്ത് ലക്ഷം പേരുടെ
സംഗമത്തോടെ സമാപിക്കും.

പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ സംയുക്ത സമിതി ജനറല്‍ കണ്‍വീനര്‍ പുന്നല
ശ്രീകുമാര്‍, ആദിവാസി ഗോത്രമഹ സഭ അധ്യക്ഷ ശ്രീമതി സി.കെ.ജാനു, കേരള
സംസ്ഥാന വെട്ടുവ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ അഡ്വക്കേറ്റ്
കെ.കെ.നാരായണന്‍, ഭൂപരിഷകരണ സമിതി കോ- ഓര്‍ടിനെട്ടര്‍ എം. ഗീതാനന്ദന്‍
തുടങ്ങിയവര്‍ നേതൃത്വം നല്‍കും.32 ഓളം പട്ടിക വിഭാഗ സംഘടനകളാണ് സംയുക്ത
സമിതിയില്‍.
aided വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ പി എസ് സി ക്ക് വിടണം എന്നതാണ്
പ്രധാന ആവശ്യം. സംഘടിത മത വിഭാഗങ്ങളുടെ സമ്മര്‍ദ്ദ തടവറയിലാണ്
ഗവര്‍മെന്റുകള്‍. "സര്‍ക്കാര്‍ ധനം വിനിയോഗിക്കുന്ന മേഖലകളിലെ
നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം" എന്ന സി. .പി.നായര്‍ കമ്മിറ്റി
ശുപാര്‍ശയടക്കം യൂ ജി സി യുടെ കര്‍ശന നിര്‍ദ്ദേശങ്ങളും സമ്മര്‍ദ്ദത്തിന്
വഴങ്ങി പൂര്‍ണമായും നടപ്പിലാക്കിയിട്ടില്ല...

പട്ടിക വിഭാഗങ്ങളുടെ മൌലിക പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ സമരങ്ങളും
സമ്മേളനങ്ങളും മാത്രം പോരാ. കാലാനുസൃതമായ സമ്മര്‍ദ്ദവും
സ്രിഷ്ടിക്കണമെങ്കില്‍ അതിനും ഈ സമൂഹം തയ്യാറാണെന്ന് കോട്ടയത്ത്‌
"നീതിയാത്ര"യുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട്
പുന്നല ശ്രീകുമാര്‍ പറഞ്ഞു.


രാജപുരത്തെ രാജ വീഥികളില്‍ നിന്ന് നീതിയത്രയ്ക്ക് ഉജ്ജ്വല തുടക്കം...

കാസര്‍ഗോഡ്‌ : പട്ടിക ജാതി-വര്‍ഗ്ഗ സംയുക്ത സമിതി സംഘടിപ്പിക്കുന്ന വിദ്യ ഭൂമി തൊഴില്‍ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പുന്നല ശ്രീകുമാര്‍, സി.കെ.ജാനു എന്നിവര്‍ നയിക്കുന്ന നീതിയാത്രയ്ക്ക് തുടക്കമായി. മുപ്പത്തിരണ്ടോളം വരുന്ന ഘടക സംഘടന നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും ജാഥയെ അനുഗമിക്കുന്നു... എം ഗീതാനന്ദന്‍, കെ.കെ. നാരായണന്‍

Samara Prakhyaapana Convention @ Kottayam









Photographs...........................................................